Saturday 30 May 2020




കൊറോണ മരണം 30,000 കവിഞ്ഞു...660,000 പേർ വൈറസ് ബാധിതർ

By online desk .29 Mar, 2020

imran-azhar

 

റോം: കൊറോണ വൈറസ് അനിയന്ത്രിതമായി പടർന്നുപിടിക്കുന്നു. അതോടെ ലോകത്താകമാനമുള്ള മരണാസംഖ്യ 30,000 കവിഞ്ഞു. ഇറ്റലിയില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ശനിയാഴ്ചമാത്രം 889 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ ആകെ മരണം 10,023 ആയി. സ്‌പെയിനിൽ കഴിഞ്ഞ ദിവസം 832 പേര്‍ മരിച്ചു ഇതോടെ ആകെ മരണം 5690 ആയി.

 

അമേരിക്കയില്‍ മരണം 2000 കടന്നു. ഇന്നലെ മാത്രം 515 പേര്‍ മരിച്ചു. അമേരിക്കയിൽ കൊറോണ വൈറസ് മരണങ്ങളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ 1,23000 പേർ കൊറോണ വൈറസ് ബാധിതരാണ് ഇതില്‍ 50,000 പേരും ന്യൂയോര്‍ക്കില്‍ മാത്രമാണ്.

 

ഫ്രാന്‍സില്‍ 319 ഉം ബ്രിട്ടനില്‍ 260 പേര്‍ ഇന്നലെ മരിച്ചു. ഇതിനിടെ ലോകത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 660,000 ആയി.