Tuesday 20 November 2018


ഭക്തയ്ക്കെതിരെ പ്രതിഷേധം ശക്തം; പോലീസ് വലയത്തിൽ ദർശനം നടത്തി

By Sooraj Surendran.20 Oct, 2018

imran-azhar

 

 

പമ്പ: ശബരിമലയിൽ ദർശനത്തിനായെത്തിയെ സ്ത്രീയെ ഒരു സംഘം അയ്യപ്പഭക്തർ തടഞ്ഞത് സ്ഥിതി വഷളാക്കി. ഒരു കാരണവശാലും സ്ത്രീയെ ശബരിമലയിൽ കയറ്റിവിടില്ലെന്നായിരുന്നു സമരാനുകൂലികൾ പറഞ്ഞിരുന്നത്. നടപ്പന്തലിൽ എത്തിയ സ്ത്രീയെ തടയുകയും ചെയ്തു. തിരുച്ചിറപ്പള്ളി സ്വദേശിയായ ലതായാണ് തന്റെ ഭർത്താവ് കുമാരനും മകൻ ശിവയ്ക്കുമൊപ്പം ശബരിമലയിൽ അയ്യപ്പ ദര്ശനത്തിനായെത്തിയത്. കുടുംബത്തെ നടപ്പന്തലിൽ തടഞ്ഞതിനെ തുടർന്ന് ലതയ്ക്ക് തനിക്ക് 52 വയസായെന്ന് രേഖകൾ സമർപ്പിക്കേണ്ടി വന്നു. തുടർന്ന് ശക്തമായ പോലീസ് സുരക്ഷാ വലയത്തിലാണ് ലതയും കുടുംബവും ദർശനം നടത്തിയത്. പതിനെട്ടാംപടി കയറാൻ ഇവരെ പോലീസും ഭക്തരും സഹായിക്കുകയും ചെയ്തു. ഇതാദ്യമായാണ് ശബരിമല ദർശനം നടത്താൻ ഇത്രയേറെ പ്രയാസമനുഭവിച്ചതെന്ന് കുടുംബം പ്രതികരിച്ചു.