Monday 23 April 2018

ലാവലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

By BINDU PP.16 Feb, 2017

imran-azhar

 

 

കൊച്ചി: ലാവലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹര്‍ജി വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ എംആര്‍ അജയന്‍ നല്‍കിയ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും.

 

 


സിബിഐയുടെ അഭിഭാഷകന്‍ ഇന്നും ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴും പിണറായി വിജയന്റെയും സിബിഐയുടെയും അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. അഭിഭാഷകര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് നിരവധി തവണ ഹര്‍ജി മാറ്റിവെയ്ക്കപ്പെട്ടിരുന്നു.

 

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിന് 374 കോടി രൂപ കരാര്‍ നല്‍കിയതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായെന്നാണ് കേസ്. എന്നാല്‍ 2013 നവംബര്‍ അഞ്ചിന് കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തനാക്കി. ഇതിനെതിരെയാണ് സിബിഐ റിവിഷന്‍ ഹര്‍ജി നല്‍കിയത്.