Monday 25 October 2021




കേരളത്തിൽ സെപ്റ്റംബർ 27ന് എൽ.ഡി.എഫ് ഹർത്താൽ; അഞ്ച്‌ ലക്ഷത്തിലധികം ആളുകൾ പങ്കാളികളാകും - എ. വിജയരാഘവൻ

By സൂരജ് സുരേന്ദ്രന്‍.23 Sep, 2021

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 27ന് എൽ.ഡി.എഫ് ഹർത്താൽ.

 

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായി കർഷക പ്രഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കേരളത്തിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹർത്താൽ ദിനത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.

 

ഹർത്താൽ ദിനത്തിൽ തൊഴിലാളികളും പണി മുടക്കും. ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

 

അതേസമയം ഹർത്താൽ പ്രഖ്യാപിച്ചാൽ അന്നേ ദിവസം പരീക്ഷകൾ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.