Wednesday 23 October 2019




രാഹുലിന്റെ സ്ഥാനാർത്ഥിത്വം: ദേശീയ നേതാക്കൾക്കിടയിൽ അതൃപ്‌തി

By Sooraj Surendran .24 Mar, 2019

imran-azhar

 

 

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ദേശീയ നേതാക്കൾക്കിടയിൽ തർക്കം. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നേതാക്കൾ രാഹുലിനെ എതിർപ്പ് അറിയിച്ചു. അതേസമയം രാഹുൽ ഗാന്ധി വയനാട് സ്ഥാനാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായിട്ടില്ല. തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷമായിരിക്കും രാഹുലിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉണ്ടാകു. കെപിസിസിയാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പേര് ഐകകണ്ഠ്യേന നിർദേശിച്ചത്. ഡൽഹിയിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാക്കളാണ് രാഹുൽ ഗാന്ധിയെ എതിർപ്പ് അറിയിച്ചത്.