Thursday 09 July 2020




ഋഷി കപൂറിന്റെ അവസാന ഐസിയു ദൃശ്യങ്ങൾ പുറത്തുവിട്ട് ആശുപത്രി ജീവനക്കാർ; രോക്ഷവുമായി താരങ്ങൾ

By online desk .02 May, 2020

imran-azhar

 

 

അന്തരിച്ച ബോളിവുഡ് നടൻ ഋഷി കപൂറിന്റെ മരണത്തിനു  മുൻപ്ഉള്ള ദൃശ്യങ്ങൾ പുറത്തുവിട്ട്  ആശുപത്രി ജീവനക്കാർ . അദ്ദേഹത്തിന്റെ മരണത്തിനു മുൻപുള്ള ഐ സി യു വിലെ ദൃശ്യങ്ങൾ ആണ് ആശുപത്രി ജീവനക്കർ ചിത്രീകരിച്ചത് . വീഡിയോയും ചിത്രങ്ങളും  സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രോഷാകുലരായി സിനിമാപ്രവർത്തകർ രംഗത്തെത്തി. താരങ്ങളായ അര്‍ജുന്‍ കപൂര്‍, മിനി മാതുര്‍, കരണ്‍ വാഹി എന്നിവരാണ് ഇതിനെതിരെ രോഷം പ്രകടിപ്പിച്ചത്.ഐ സി യുവിൽ ഫോൺ ഉപയോഗിച്ച തിനെ കുറിച്ചും ആശുപത്രി ജീവനക്കാർക്കെത്തിയയുമാണ് താരങ്ങൾ പ്രതികരണം രേഖപ്പെടുത്തിയത് .

 

 

അന്തരിച്ച നടൻ ഋഷി കപൂറിന്റെ സ്വകാര്യതക്ക് എതിരെയുള്ള കനത്ത ലംഘനമാണ് ഇതെന്നും . വീഡിയോ ലഭിക്കുകയാണെങ്കിൽ അത് ഫോര്‍വേഡ് ചെയ്യരുതെന്നുമാണ് താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരിയ്ക്കുന്നത്.അർബുദ ബാധയെ തുടർന്ന് രണ്ടുവർഷമായി ചികിത്സയിലായിരുന്ന  ഇദ്ദേഹം. മുംബൈയിലെ   എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത് 

 

Rishi Kapoor Last Video from Hospital