Friday 25 September 2020




ശൂന്യവേതന അവധി അഞ്ചു വർഷമായി കുറച്ചു ; ദീർഘാവധിയിൽ പ്രവേശിച്ചിരിക്കുന്നവർക്ക് തിരികെ വരുന്നതിനായി സാവകാശം നൽകും

By online desk .16 Sep, 2020

imran-azhar

 

തിരുവനന്തപുരം: ശൂന്യവേതന അവധി അഞ്ചു വർഷമായി കുറച്ചുകൊണ്ട് മന്ത്രിസഭാ തീരുമാനം. നിലവിൽ ഇരുപത് വർഷമായിരുന്നു ശമ്പളമില്ലാതെയുള്ള അവധി നൽകിയിരുന്നത് . അതാണ് ഇപ്പോൾ അഞ്ചു വർഷമായി ചുരുക്കിയിരിക്കുന്നത്. അതേസമയം അവധി റദ്ദാക്കി തിരികെ വരാതിരിക്കുന്നവരെ രാജിവെച്ചതായി കണക്കാക്കുകയും ചെയ്യും. 

 

എന്നാൽ ഇപ്പോൾ ദീർഘാവധിയിൽ പ്രവേശിച്ചിരിക്കുന്നവർക്ക് തിരികെ വരുന്നതിനായി സാവകാശം നൽകുകയും ചെയ്യും . ഇതിനായി മാര്‍ഗരേഖ തയാറാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സർക്കാർ വകുപ്പുകളിൽ കർശനമായ ചെലവ് ചുരുക്കൽ നടപ്പാക്കുകയും ചെയ്യും . കൂടാതെ പുതുതായി വാഹനം വാങ്ങുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. കംപ്യൂട്ടർ വൽക്കരണത്തോടെ അധികമായ ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളിൽ നിയമിക്കുകയും ചെയ്യും.