Monday 25 October 2021




സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോളിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു

By സൂരജ് സുരേന്ദ്രന്‍.05 Sep, 2021

imran-azhar

 

 

ന്യൂ ഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ആണ് അറസ്റ്റ് ചെയ്തത്.

 

200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു.

 

ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.

 

നിലവിൽ ഇവർ വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയാണ്.

 

അണ്ണാ ഡിഎംകെയുടെ ചിഹ്നമായ രണ്ടിലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഹായിക്കാമെന്ന് പറഞ്ഞ് ശശികല സംഘത്തില്‍ നിന്ന് 50 കോടി തട്ടിയ കേസിലും അന്വേഷണം നടക്കുകയാണ്.