Saturday 24 September 2022




കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു; യുവതിയും കാമുകനും അറസ്റ്റില്‍

By web desk .23 Sep, 2022

imran-azhar

 

നേമം: നാലു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിനി നിഷ ആനിവര്‍ഗീസ് (24), കാമുകനായ മജീഷ് മോഹന്‍ (24 ) എന്നിവരെയാണ് ഫോര്‍ട്ട് എസിപിയുടെ നേതൃത്വത്തില്‍ നേമം പോലീസ് അറസ്റ്റ് ചെയ്തത്.കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

2021 ഒക്ടോബര്‍ 4 നാണ് ഇവര്‍ ഒളിച്ചോടിയത്. ബെംഗളൂരുവിലേക്ക് കടന്നു കളഞ്ഞ ഇവര്‍ പത്തനംതിട്ടയില്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേണത്തിലാണ് ഇവരെ പൊലീസ് പിടികൂടിയത്.