Thursday 04 March 2021




ബംഗളുരുവില്‍ പുലിയിറങ്ങി: പരിഭ്രാന്തരായി ജനങ്ങള്‍

By Veena Viswan.27 Jan, 2021

imran-azhar

 

ബംഗളുരു: ബംഗളുരുവിലെ ബെന്നാര്‍ഘട്ട ദേശീയപാര്‍ക്കില്‍ നിന്നും അഞ്ചുമീറ്റര്‍ അകലെയുള്ള അപ്പാര്‍ട്ട്‌മെന്റിനകത്ത് പുലിയെ കണ്ടത് പരിഭ്രാന്തി പരത്തുന്നു. ഹുളിമാവ് തടാകത്തിന് സമീപത്തുള്ള എന്‍. ബേഗൂര്‍, കൊപ്പ പ്രദേശത്ത് കണ്ട പുലിക്കായി വനംവകുപ്പും പൊലീസും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

അപ്പാര്‍ട്ട്‌മെന്റിലെ സിസിടിവിയില്‍ പുലിയുടെ ദൃശ്യം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. പുലി റോഡ് മുറിച്ചു കടക്കുന്നതും സമുച്ചയത്തിനുള്ളില്‍ പുലിയുടെ സാന്നിദ്ധ്യമുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടാതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവിധ ഭാഗങ്ങളില്‍ പുലിയെ പിടികൂടാനായി കൂടുകളും സ്ഥാപിച്ചു കഴിഞ്ഞു.

 

 

ഇതിനും മുമ്പും ബെന്നാര്‍ഘട്ടയില്‍ പുലിയിറങ്ങി മനുഷ്യരെ ആക്രമിച്ചിട്ടുണ്ട്. പാര്‍ക്കില്‍ നിന്നാകാം പുലിയെത്തിയതെന്നാണ് നിഗമനം. അഞ്ചു വര്‍ഷം മുമ്പ് ബെന്നാര്‍ഘട്ടിലെ സ്വകാര്യ സ്‌കൂളിലും 2019ല്‍ യെലഹങ്ക ഐടിസി ഫാക്ടറിയിലും പുലി കയറിയുന്നു.