By Rajesh Kumar.23 Feb, 2021
കൊച്ചി: ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടില്‍ യുണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസെടുത്തത്.
ലൈഫ് മിഷന് ഇടപാടിലെ കമ്മിഷന് തുക ആഭ്യന്തര വിപണിയില്‍ നിന്ന് ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയതാണ് കേസില്‍ പ്രധാനമായും അന്വേഷിക്കുന്നത്.
സന്തോഷ് ഈപ്പനെതിരെ മാത്രമാണ് നിലവില്‍ കേസെടുത്തത്. കോഴത്തുകയില്‍ 1.90 കോടി രൂപ ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണ് കണ്ടെത്തിയത്.
വിദേശത്തേക്കു ഡോളര്‍ കടത്തിയതില്‍ കസ്റ്റംസ് അന്വേഷണവും നടക്കുന്നുണ്ട്.