Tuesday 02 June 2020




ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തകർപ്പൻ ജയം

By Chithra.15 Sep, 2019

imran-azhar

 

ലണ്ടൻ : ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ലിവർപൂളിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെമ്പടയുടെ വിജയം.

 

സാദിയോ മാനേയുടെ ഇരട്ട ഗോളുകളാണ് ലിവർപൂളിന് ജയം സമ്മാനിച്ചത്. കളിയുടെ ഏഴാം മിനിറ്റിൽ ന്യൂകാസിലിന്റെ ജെട്രോ വില്യംസാണ് ആദ്യം വല കുലുക്കിയത്. എന്നാൽ 28, 40 മിനിറ്റുകളിൽ സാദിയോ മാനേ ലിവർപൂളിന് കളിയിലേക്ക് തിരിച്ച് കൊണ്ടുവന്നു. 72-ാം മിനിറ്റിൽ മുഹമ്മദ് സലായും ലിവർപൂളിന്റെ പട്ടിക തികച്ചു.

 

ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ലിവർപൂൾ നിലനിർത്തി. കളിച്ച അഞ്ച് കളികളും ജയിച്ച ലിവർപൂളിന് നിലവിൽ 15 പോയിന്റുണ്ട്.