Sunday 31 May 2020




മഹാരാഷ്ട്ര :ചിലയിടങ്ങളില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും

By online desk .04 Apr, 2020

imran-azhar

 

മുംബയ്: മഹാരാഷ്ട്രയില്‍ 67 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 53 എണ്ണവും മുംബയ് മെട്രോപോളിറ്റന്‍ മേഖലയില്‍ നിന്ന്. ഇതില്‍ 43 എണ്ണവും നഗരത്തില്‍ നിന്ന് തന്നെയാണ്.

 

കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അടച്ചുപൂട്ടല്‍ മുംബയ് പോലുളള ചില സ്ഥലങ്ങളില്‍ നീട്ടിയേക്കുമെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് അദ്ദേഹം പറഞ്ഞു.

 

സംസ്ഥാനത്ത് വെളളിയാഴ്ച അറ് മരണം കൂടി സ്ഥിരീകരിച്ചു. ഇതില്‍ നാലും മുംബയ് മെട്രോപോളിറ്റന്‍ മേഖലയില്‍ നിന്നാണ്. സംസ്ഥാനത്ത് ആകെ 26 പേരാണ് മരിച്ചിട്ടുളളത്. ബുധനാഴ്ച ധാരാവിയില്‍ മരിച്ച 56കാരന്‍ ന്യൂഡല്‍ഹിയില്‍ നടന്ന തബ ്‌ലീഗ് സമ്മേളനത്തില്‍ സംബന്ധിച്ചവരുമായി ബന്ധമുണ്ടായിരുന്ന ആളാണ്.

 

അതേസമയം കാരണമില്ലാതെ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് ആഭ്യന്ത്ര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ വീണ്ടും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.