Thursday 04 June 2020




ലോക്ക്ഡൗൺ: പോലീസ് പാസ്സ് ലഭിക്കുന്നതില്‍ നിന്ന് കൂടുതല്‍ വിഭാഗക്കാരെ ഒഴിവാക്കി

By Sooraj Surendran.25 Mar, 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്ന് കേരള പോലീസ് ഏർപ്പെടുത്തിയ പാസ്സ് ലഭിക്കുന്നതില്‍ നിന്ന് കൂടുതല്‍ വിഭാഗക്കാരെ ഒഴിവാക്കി. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനു പോകുമ്പോള്‍ ഇക്കൂട്ടര്‍ തങ്ങളുടെ സ്ഥാപനം നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് പോലീസിനെ കാണിച്ചാല്‍ മതിയാകും. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും, ആംബുലന്‍സ് സര്‍വീസ് ഡ്രൈവര്‍മാര്‍, ജീവനക്കാര്‍, മെഡിക്കല്‍ ഷോപ്പ്, മെഡിക്കല്‍ ലാബ് ജീവനക്കാര്‍, മൊബൈല്‍ ടവര്‍ ടെക്നീഷ്യന്മാര്‍, ഡാറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാര്‍, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്സും സ്വകാര്യ സുരക്ഷ ജീവനക്കാരും, പാചകവാതക വിതരണം, പെട്രോള്‍ ബങ്ക് ജീവനക്കാര്‍ എന്നിവരെയാണ് പോലീസ് പാസ് ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത്.