Sunday 07 June 2020




'കൊറോണയുടെ ഇരുട്ട് മായ്ക്കാം', ഞായറാഴ്ച വീടുകളിൽ ലൈറ്റുകൾ അണച്ച് ദീപങ്ങൾ തെളിയിക്കൂ- മോദി

By Sooraj Surendran .02 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് ബാധ ഉയർത്തുന്ന ഭീഷണിയുടെ ഇരുട്ട് മായ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാത്രി 9 മണിക്ക് ഒമ്പത് മിനിറ്റ് വെളിച്ചം തെളിയിക്കണം. ഈ വെളിച്ചം രാജ്യത്തെ 130 കോടി ജനങ്ങളുടെ ശക്തി പ്രകടമാക്കുമെന്നും വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ നടത്തിയ വീഡിയോ കോൺഫറൻസിലൂടെ മോദി പറഞ്ഞു.

 

വീടിന്റെ ,മട്ടുപ്പാവിലോ, വാതിൽക്കലോ നിന്ന് ലൈറ്റുകൾ അണച്ച് മെഴുകുതിരിയോ, ടോർച്ചോ, മൊബൈൽ ഫ്ലാഷ് ലൈറ്റോ തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോക്ക്ഡൗൺ ഈ മാസം 14ന് അവസാനിക്കുമെങ്കിലും അനാവശ്യമായ യാത്രകൾ അനുവദിക്കില്ലെന്നും മോദി പറഞ്ഞു.

 

ലോക്ക്ഡൗൺ കാലത്ത് രാജ്യത്തെ ജനങ്ങൾ മികച്ച പിന്തുണ നൽകിയെന്നും മോദി പറഞ്ഞു. പല രാജ്യങ്ങളും ഇത് മാതൃകയാകുന്നു. സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണിതെന്നും മോദി പറഞ്ഞു. അതേസമയം ലോക്ക്ഡൗൺ ഏപ്രിൽ 14 അവസാനിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത നൽകിയിട്ടില്ല. രാജ്യത്തിന്റെ ഐക്യം ലോക്ക് ഡൗണില്‍ പ്രകടമായെന്നും പ്രധാനമന്ത്രി. ലോക്ക് ഡൗണിന്റെ നാളുകളില്‍ രാജ്യത്തിന്റെ ഭരണ സംവിധാനം നന്നായി പ്രവര്‍ത്തിച്ചുവെന്നും മോദി പറഞ്ഞു.