Saturday 08 August 2020




ലോക്ക്ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 785 കേസുകള്‍, 672 അറസ്റ്റ്

By online desk .01 Aug, 2020

imran-azhar

 

 

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 785 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 672 പേരാണ്. 239 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5305 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 6 കേസുകളും രജിസ്റ്റര്‍ ചെയ്തു.

 

ജില്ല തിരിച്ചുള്ള കണക്ക്

 

തിരുവനന്തപുരം സിറ്റി - 49, 23, 10
തിരുവനന്തപുരം റൂറല്‍ - 155, 145, 18
കൊല്ലം സിറ്റി - 58, 65, 15
കൊല്ലം റൂറല്‍ - 116, 116, 101
പത്തനംതിട്ട - 33, 52, 6
ആലപ്പുഴ- 66, 47, 8
കോട്ടയം - 24, 29, 1
ഇടുക്കി - 9, 3, 0
എറണാകുളം സിറ്റി - 21, 11, 1
എറണാകുളം റൂറല്‍ - 96, 19, 8
തൃശൂര്‍ സിറ്റി - 16, 29, 5
തൃശൂര്‍ റൂറല്‍ - 23, 30, 4
പാലക്കാട് - 26, 52, 3
മലപ്പുറം - 11, 24, 2
കോഴിക്കോട് സിറ്റി - 48, 0, 37
കോഴിക്കോട് റൂറല്‍ - 7, 14, 2
വയനാട് - 19, 0, 9
കണ്ണൂര്‍ - 1, 4, 0
കാസര്‍ഗോഡ് - 7, 9, 9