Tuesday 19 February 2019


ലോക്പാൽ നിയമനം: കേന്ദ്ര സർക്കാരിനെ അതൃപ്തിയറിയിച്ച് സുപ്രീം കോടതി

By BINDU PP.24 Jul, 2018

imran-azhar

 

 

ന്യൂഡൽഹി: ലോക്പാൽ നിയമനം വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ അതൃപ്തിയറിയിച്ച് സുപ്രീം കോടതി.കേന്ദ്ര സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും നാലാഴ്ചയ്ക്കകം പുതിയ സത്യവാങ്മൂലം നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റീസുമാരായ രഞ്ജൻ ഗൊഗോയി, ആർ. ഭാനുമതി, നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. ലോക്പാലിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായാണ് സർക്കാർ നൽകിയ വിശദീകരണം. ലോക്പാലിനായുള്ള സെർച്ച് കമ്മിറ്റിയെ നിയോഗിക്കാത്തതിനെയും കോടതി വിമർശിച്ചു. അതേസമയം, കോടതി ലോക്പാൽ നിയമനം നടത്തണമെന്ന് ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്ഭൂഷണ്‍ ആവശ്യപ്പെട്ടു.