Tuesday 19 March 2019


മത്സരിക്കാനില്ലെന്ന നിലപാടിലുറച്ച് മുതിര്‍ന്ന നേതാക്കള്‍: കോണ്‍ഡഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി ഡൽഹിയിൽ

By online desk.15 Mar, 2019

imran-azhar

 

 

ന്യൂ ഡൽഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ്ങ് കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ ചേരും. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം.പ്രധാന നേതാക്കള്‍ മല്‍സരിക്കണമെന്നാണ് ആവശ്യമെങ്കിലും ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും സ്ഥാനാര്‍ഥികളാകാനില്ലെന്ന് കേരളത്തിലെ ചര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചെന്നാണ് വിവരം. മല്‍സരത്തിനില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചെങ്കിലും വടകരയില്‍ പകരം സ്ഥാനാര്‍ഥി ആരെന്നതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. എറണാകുളത്ത് സിറ്റിങ്ങ് എം.പി കെ വി തോമസിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കണമോയെന്നതില്‍ ചര്‍ച്ചകളുണ്ടാകും. പത്തനംതിട്ടയില്‍ ആന്റോ ആന്റണിയെ വീണ്ടും മല്‍സരിപ്പിക്കാന്‍ ആലോചനയുണ്ട്.