Friday 20 October 2017

ലണ്ടനിലെ കെട്ടിടത്തില്‍ അഗ്നിബാധ: 12 മരണം

By praveen prasannan.15 Jun, 2017

imran-azhar

ലണ്ടന്‍: ലണ്ടനില്‍ ഇരുപത്തിനാല് നില കെട്ടിടത്തില്‍ ഉണ്ടായ വന്പന്‍ അഗ്നിബാധയില്‍ 12 പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് പൊലീസ് പറയുന്നത്.

പടിഞ്ഞാറന്‍ ലണ്ടനിലാണ് സംഭവം. 120 ഫ്ളാറ്റുകളാണ് കെട്ടിടത്തിലുള്ളത്. ആദ്യം ആറ് പേര്‍ മരിച്ചെന്നാണ് വാര്‍ത്ത വന്നത്.

രക്ഷാപ്രവര്‍ത്തനം ദിവസങ്ങള്‍ എടുത്തേ പൂര്‍ത്തിയാക്കാനാകൂ എന്നാണ് പൊലീസ് അറിയിച്ചത്. അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല.

മൂന്നാമത്തെയോ നാലമത്തെയോ നിലയില്‍ റഫ്രിജിറേറ്ററില്‍ നിന്നാണ് തീ പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടപ്പുണ്ട്.