Friday 10 April 2020




ലോട്ടറി ടിക്കറ്റിന്റെ വില വർധിപ്പിച്ചു; 30 രൂപയുടെ ടിക്കറ്റ് ഇനി മുതൽ 40 രൂപയ്ക്ക്

By Sooraj Surendran .06 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: ലോട്ടറി ടിക്കറ്റുകളുടെ വില വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ച് 30 രൂപയുടെ ലോട്ടറി ടിക്കറ്റ് ഇനി മുതൽ 40 രൂപയ്ക്കായിരിക്കും ലഭ്യമാകുക. പുതുക്കിയ നിരക്ക് പ്രകാരം ഏജന്റുമാർക്ക് ഓരോ ടിക്കറ്റിനും ഒരു രൂപ വരെ കമ്മീഷൻ വർധിക്കും. സമ്മാന തുകയിലും, സമ്മാനങ്ങളുടെ എണ്ണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം കാരുണ്യ ലോട്ടറിയുടെ വില 50ൽ നിന്നും 40 ആയി കുറച്ചു. ലോട്ടറിയുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 28ശതമാനമായി ഉയർത്തിയതിനെ തുടർന്നാണ് ടിക്കറ്റ് വില വർധിപ്പിച്ചത്.