Monday 19 November 2018


പ്രണയ നൈരാശ്യത്തെത്തുടർന്ന് യുവ രാഷ്ട്രീയ നേതാവ് ആത്മഹത്യ ചെയ്തു

By BINDU PP.04 Jul, 2018

imran-azhar

 

 

 

ഭോപ്പാല്‍: പ്രണയ നൈരാശ്യത്തെത്തുടർന്ന് യുവ രാഷ്ട്രീയ നേതാവ് ആത്മഹത്യ ചെയ്തു. ബിജെപി യുവജനനേതാവുമായ അതുല്‍ ലോഖണ്ടെയാണ് മരിച്ചത്. ഒരു യുവതിയുമായി ഇയാള്‍ ഏറെ നാളുകളായി അടുപ്പത്തിലായിരുന്നെന്നും ഇവരുടെ ബന്ധത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അനുമതി നല്‍കാത്തതുമാണ് ജീവനൊടുക്കാന്‍ കാരണമെന്നു പോലീസ് പറയുന്നു.അതുല്‍ തങ്ങളുടെ വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിനെ സമീപിച്ചു. എന്നാല്‍ ഇരുവരും തമ്മില്‍ ഇതിനെ ചൊല്ലി ഇവിടെ വച്ച്‌ തര്‍ക്കമുണ്ടായി. ഉടന്‍ തന്നെ അതുല്‍ കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് സ്വയം നിറയൊഴിക്കുകയുമായിരുന്നെന്നും, ഇയാള്‍ തല്‍ക്ഷണം മരിച്ചെന്നും പോലീസ് പറഞ്ഞു.