Sunday 07 June 2020




രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക വി​ല കു​റ​ഞ്ഞു

By Sooraj Surendran .01 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: ഏഴ് മാസത്തിനിടെ ഇതാദ്യമായി രാജ്യത്ത് പാചകവാതക വില കുറഞ്ഞു. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില 62 രൂപ 50 പൈസയാണ് കുറഞ്ഞത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97.50 രൂപയും കുറഞ്ഞു. പുതുക്കിയ നിരക്കനുസരിച്ച് ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 734 രൂപയും, വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1,274.50 രൂപയുമാണ്‌ വില. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ ബാധകമാണ്. മാർച്ച് ആദ്യ ആഴ്ചയിൽ പാചകവാതക സിലിണ്ടറിന് 50 രൂപയിലധികം കുറഞ്ഞിരുന്നു.