Monday 27 January 2020




മാ​ഡം തു​സാ​ദ്സ് മ്യൂ​സി​യ​ത്തി​ൽ നിന്ന് 'ഹാരി-മെഗൻ' മെ​ഴു​കു പ്ര​തി​മ​ക​ൾ നീ​ക്കം ചെ​യ്തു

By Sooraj Surendran .12 Jan, 2020

imran-azhar

 

 

ലണ്ടൻ: ലണ്ടനിലെ പ്രശസ്തമായ മാഡം തുസാദ്സ് മ്യൂസിയത്തിൽ നിന്ന് ഹാരി രാജകുമാരന്‍റെയും ഭാര്യ മെഗൻ മെർക്കലിന്‍റെലും മെഴുകു പ്രതിമകൾ നീക്കം ചെയ്തു. 195,000 ഡോളർ മുടക്കി നിർമ്മിച്ച മെഴുക് പ്രതിമകളാണ് മ്യൂസിയത്തിൽ നിന്നും നീക്കം ചെയ്യുക. കഴിഞ്ഞ ദിവസമാണ് ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് ഹാരിയും ഭാര്യ മെഗനും രാജകുടുംബാംഗമെന്ന നിലയിലുള്ള എല്ലാ പദവികളും ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. ഇതേ തുടർന്നാണ് ഇരുവരുടെയും മെഴുക് പ്രതിമകൾ പടിയിറക്കിയത്. മകൻ ആർച്ചിയോടൊപ്പം യുഎസിലും ബ്രിട്ടനിലുമായി സ്വകാര്യജീവിതത്തിലേർപ്പെടുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.

 

സഹോദരൻ വില്യമുവായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഹാരി-മെഗൻ ദമ്പതികൾ സ്ഥാനമൊഴിയാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്. എലിസബത്ത് രാജ്ഞിയുടെ ചെറുമകനും ചാൾസ് രാജകുമാരന്‍റയും അന്തരിച്ച ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനുമാണു ഹാരി. കഴിഞ്ഞ വർഷമാണ് ഹാരിയുടെയും, മെഗന്റെയും മെഴുക് പ്രതിമകൾ മ്യൂസിയത്തിൽ സ്ഥാപിച്ചത്. അമിതാഭ് ബച്ചന്‍, വിരാട് കോഹ്ലി, ഷാരൂഖ് ഖാന്‍, സണ്ണി ലിയോൺ അടക്കമുള്ളവരുടെ മെഴുക് പ്രതിമകൾ മ്യൂസിയത്തിലെ വിസ്മയ കാഴ്ചകളാണ്.