Thursday 14 November 2019




പൊതുസ്ഥലത്ത് മലവിസർജനം നടത്തിയെന്നാരോപിച്ച് ദളിത് കുട്ടികളെ മർദിച്ച് കൊലപ്പെടുത്തി

By Sooraj Surendran.25 Sep, 2019

imran-azhar

 

 

ശിവ്‌പുരി: മധ്യപ്രദേശിൽ ആൾക്കൂട്ട ആക്രമണത്തിനിടെ ദളിത് കുട്ടികൾ കൊല്ലപ്പെട്ടു. ശിവ്പുരി ജില്ലയിലെ ഭവ്കേദിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. രോഷനി (12), അവിനാശ് (10) എന്നീ കുട്ടികളാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പഞ്ചായത്ത് കെട്ടിടത്തിനു മുന്നിലെ വഴിയരികിൽ മലവിസർജനം നടത്തിയെന്നാരോപിച്ചാണ് കുട്ടികൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങളായ യാദവ്, രാമേശ്വർ യാദവ് എന്നിവർ ചേർന്ന് കുട്ടികളെ തലക്കടിച്ച് കൊല്ലുകയായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ശിവ്പുരി പോലിസ് സൂപ്രണ്ട് രാജേഷ് സിംഗ് ചാന്ദൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.