Thursday 20 September 2018



ഹാജറിന് ഇനി 'ജയ് ഹിന്ദ്' പറയണം: മധ്യപ്രദേശ് സർക്കാർ

By Bindu PP .16 May, 2018

imran-azhar

 

 

ഭോപ്പാല്‍: ഹാജറിന് പകരമായി ഇനി ജയ് ഹിന്ദ് പറയണമെന്ന് മധ്യപ്രദേശ് സർക്കാർ. വിദ്യാർത്ഥികളുടെ ഇടയിലേക്ക് രാജ്യസ്‌നേഹം വളർത്തിയെടുക്കാനാണ് സർക്കാർ ഒരുങ്ങിയിരിക്കുന്നത്.2017 നവംബറില്‍ തന്നെ വിദ്യാഭ്യാസ മന്ത്രി ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. 1.22 ലക്ഷം വരുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ആദ്യഘട്ടമായി പദ്ധതി നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പിന്നീട് സ്വകാര്യ സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കും.സത്‌ന ജില്ലയിലെ ഒരു സ്‌കൂളിലാണ് ആദ്യം സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയത്. ഇത് വിജയിച്ചതോടെയാണ് ബാക്കിയുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനത്തെ കോണ്‍ഗ്രസ് നേതാവ് കെകെ മിശ്ര വിമര്‍ശിച്ചു. രാജ്യസ്നേഹം ആരിലും അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല. എല്ലാ സ്‌കൂളുകളും ഇത് പാലിക്കണം എന്നു പറയാനും സാധിക്കില്ല. സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനാണ് പരിഗണന നല്‍കേണ്ടതെന്നും കെകെ മിശ്ര പറഞ്ഞു.