Monday 16 December 2019




ഫാത്തിമാ ലത്തീഫിന്റെ മരണം; മദ്രാസ് ഐഐടി വിദ്യാർത്ഥികൾ സമരത്തിലേക്ക്

By Chithra.15 Nov, 2019

imran-azhar

 

ചെന്നൈ : മലയാളിയായ ഫാത്തിമാ ലത്തീഫിന്റെ മരണത്തിൽ കോളേജ് അധികൃതർ ഒളിച്ചു കളിക്കുന്നു എന്നാരോപിച്ച് മദ്രാസ് ഐഐടി വിദ്യാർത്ഥികൾ സമരത്തിനൊരുങ്ങുന്നു. ഫാത്തിമയുടെ മരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ആഭ്യന്തര അന്വേഷണ കമ്മീഷൻ രൂപീകരിക്കാതെ ആരോപണ വിധേയരെ സംരക്ഷിക്കാനാണ് കോളേജ് അധികൃതർ ശ്രമിക്കുന്നു എന്നാരോപിച്ചാണ് വിദ്യാർത്ഥികൾ സമരവുമായി മുന്നോട്ട് പോകുന്നത്.

 

സംഭവത്തെക്കുറിച്ച് ഐഐടി കോളേജ് അധികൃതർ ഇതുവരെ ശരിയായ രീതിയിൽ പ്രതികരിച്ചിട്ടില്ല. വിഷയം ദേശീയതലത്തിൽ വരെ സംസാരവിഷയമായിട്ടും കോളേജ് അധികൃതർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ക്യാമ്പസിനുള്ളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ രൂപീകരിക്കുന്നതാണ് ആഭ്യന്തര അന്വേഷണ കമ്മിറ്റി. ശക്തമായ ആരോപണങ്ങൾ ഉന്നയിച്ച ഫാത്തിമയുടെ കാര്യം അന്വേഷിക്കാനായി ഈ കമ്മിറ്റി ഇതുവരെ രൂപീകരിച്ചിട്ടില്ല.

 

ഫാത്തിമയുടെ മാതാപിതാക്കൾ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരിട്ട് കണ്ട് പരാതി നൽകും.