Wednesday 24 October 2018



നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തി; ആന്ധ്രപ്രദേശ് മുഖ്യമന്ത്രിക്ക് അറസ്റ്റ് വാറണ്ട്

By കലാകൗമുദി ലേഖകൻ.14 Sep, 2018

imran-azhar

 

 

ഹൈദരാബാദ്: നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയതിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട്. മഹാരാഷ്ട്ര കോടതിയുടേതാണ് ഉത്തരവ്. എട്ട് വര്‍ഷം മുമ്പുള്ള കേസിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഈ മാസം 21ന് മുമ്പ് ചന്ദ്രബാബു നായിഡു അടക്കം 15 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നാണ് ഉത്തരവില ഉള്ളത്.

 

മഹാരാഷ്ട്ര സര്‍ക്കാര്‍ ബാബ്ലി ബാരേജ് പദ്ധതിയുടെ ഭാഗമായി ഗോദാവരി നദിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരേ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. 2010 ൽ ചന്ദ്രബാബു നായിഡു ആയിരുന്നു ആന്ധ്രാപ്രദേശിലെ പ്രതിപക്ഷ നേതാവ്.

 

അന്ന് പോലീസ് ചന്ദ്രബാബു നായിഡു അടക്കമുള്ളവരെ അറസ്റ്റ് ചെയ്തപ്പോൾ ജാമ്യമെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ചന്ദ്രബാബു നായിഡുവിനെ വിട്ടയച്ചിരുന്നു. പരാതിക്കാരിലൊരാള്‍ കഴിഞ്ഞ ദിവസം അന്ന് അറസ്റ്റ് ചെയ്യാന്‍ ഉത്തരവുണ്ടായിട്ടും എന്ത് കൊണ്ട് തുടര്‍നടപടിയെടുത്തില്ല എന്ന് ചോദ്യവുമായി കോടതിയെ സമീപിച്ചു.

 

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇതിൽ പങ്കുണ്ടെന്ന് ടിഡിപി വൃത്തങ്ങള്‍ ആരോപിക്കുന്നു. നിയമോപദേശങ്ങൾക്ക് ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും ചന്ദ്രബാബു നായിഡുവിന്റെ മകൻ എന്‍.ലോകേഷ് അറിയിച്ചു.