Sunday 08 December 2019




വിവാദങ്ങൾക്കൊടുവിൽ ഉ​ദ്ദ​വ് താ​ക്ക​റെ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യാ​കും: ശനിയാഴ്ച ഔദ്യോഗിക പ്രഖ്യാപനം

By Sooraj Surendran .22 Nov, 2019

imran-azhar

 

 

മുംബൈ: ഏറെ നാളായി നീണ്ടുനിന്ന വിവാദങ്ങൾക്കും, അനിശ്ചിതത്വത്തിനുമൊടുവിൽ ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. എൻസിപി, ശിവസേന, കോണ്‍ഗ്രസ് നേതാക്കൾ സംയുക്തമായി ശനിയാഴ്ച നടത്തുന്ന വാർത്താസമ്മേളനത്തിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. എൻസിപി, കോണ്‍ഗ്രസ്, ശിവസേന നേതാക്കളുടെ യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. യോഗത്തിൽ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേൽക്കണമെന്ന് ഭൂരിപക്ഷം ആവശ്യപ്പെടുകയായിരുന്നുവെന്ന് എൻസിപി നേതാവ് ശരദ് പവാർ മുംബൈ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. തീരുമാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശരദ് പവാർ വെളിപ്പെടുത്തിയില്ല.