Wednesday 10 August 2022




ഇനി മഹാരാഷ്ട്ര സ്പീക്കറായി രാഹുല്‍ നര്‍വേക്കര്‍

By parvathyanoop.03 Jul, 2022

imran-azhar

മഹാരാഷ്ട്ര സ്പീക്കര്‍ ആയി ബി.ജെ.പിയുടെ രാഹുല്‍ നര്‍വേക്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. രാഹുല്‍ നര്‍വേക്കറിന് 164 വോട്ടുകള്‍ ലഭിച്ചു. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിന്‍ഡെയും ബി.ജെ.പിയും കരുത്തുകാട്ടി. ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്‍ രാജന്‍ സാല്‍വി ആയിരുന്നു മത്സരത്തില്‍ രാഹുലിന്റെ കൂടെ ഉണ്ടായിരുന്നത്. മഹാവികാസ് അഘാഡി സഖ്യ സ്ഥാനാര്‍ത്ഥിയായാണ് രാജന്‍ സാല്‍വി മത്സരിച്ചത്.

 

മത്സരത്തിന് മുന്‍പ്, തങ്ങളുടെ സ്ഥാനാര്‍ത്ഥി 165-170 വോട്ടുകള്‍ നേടുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നതായി ബി.ജെ.പിയുടെ സുധീര്‍ മുന്‍ഗന്തിവാര്‍ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ ഇന്നത്തെ തന്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞത് 'ഞങ്ങള്‍ വിജയിച്ചുകഴിഞ്ഞാല്‍, സഖ്യത്തിന് സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് ഞങ്ങള്‍ സ്ഥാപിക്കും' എന്നായിരുന്നു.

 

അതിനിടെ, വിമത നീക്കം നടത്തിയ ഏക്‌നാഥ് ഷിന്‍ഡെയെ ശിവസേന പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി. പാര്‍ട്ടി വിരുധ പ്രവര്‍ത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ഷിന്‍ഡേയ്‌ക്കെഴുതിയ കത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞു. വിമത നീക്കം തുടങ്ങിയതിന് തൊട്ട് പിന്നാലെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ഷിന്‍ഡേയില്‍ നിന്ന് എടുത്ത് മാറ്റിയിരുന്നു.