Saturday 26 May 2018

മാഹി കൊലപാതകം: പ്രതികളെ പുതുച്ചേരി പോലീസ് സംരക്ഷിക്കുമെന്ന് കോടിയേരി

By BINDU PP .10 May, 2018

imran-azhar



 

കണ്ണൂര്‍: മാഹി കൊലപാതകത്തിൽ പ്രതികളെ പുതുച്ചേരി പോലീസ് സംരക്ഷിക്കുമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂരിലെ സമാധാനചര്‍ച്ചയിലെ ധാരണകള്‍ തെറ്റിക്കുന്നത് ബിജെപിയും ആര്‍എസ്‌എസുമാണെന്നും കോടിയേരി കുറ്റപ്പെടുത്തി.ബാബുവിന്‍റെ കൊലപാതകം ആര്‍എസ്‌എസ് ആസൂത്രിതമായി നടപ്പാക്കിയതാണ്.

 

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്നു പ്രചരിപ്പിക്കാനാണ് ആര്‍എസ്‌എസ് കൊലപാതകങ്ങള്‍ നടത്തുന്നത്. പുതുച്ചേരി പോലീസിന്‍റെ തണലിലാണ് ആര്‍എസ്‌എസുകാരുടെ വിളയാട്ടം. പുതുച്ചേരി മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കര്‍ശന നടപടി എടുക്കണം- കോടിയേരി ആവശ്യപ്പെട്ടു. കുറച്ചുനാള്‍ മുന്പ് കുത്തുപറന്പില്‍ ആര്‍എസ്‌എസിന്‍റെ ഒരു ക്യാന്പ് നടന്നിരുന്നു. എങ്ങിനെ മനുഷ്യനെ കൊല്ലാം എന്നാണ് അവിടെ പരിശീലനം നല്‍കിയത്. വളരെ പൈശാചികവും ക്രൂരവുമായാണ് ബാബുവിനെ കൊലപ്പെടുത്തിയിട്ടുള്ളത്. ബാബുവിന്‍റെ തല വെട്ടിയെടുക്കാനാണ് ശ്രമം നടന്നത്.