Tuesday 18 September 2018



മുഖ്യശത്രു ബി ജെ പിയും സംഘപരിവാറും : കാനം

By praveen prasannan.21 Jan, 2018

imran-azhar

തിരുവനന്തപുരം : ബി ജെ പിയും സംഘപരിവാറുമാണ് രാജ്യത്തിന്‍റെ മുഖ്യശത്രുവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബി ജെ പിഎയും സംഘപരിവാറിനെയും പരാജയപ്പെടുത്താന്‍ തയാറുള്ള എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. സി പി ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുക ഇതിനായി എന്ത് നിലപാട് സ്വീകരിക്കാമെന്നതാകും.

യോജിപ്പിന്‍റെയും ഐക്യത്തിന്‍റെയും പുതിയ സാഹചര്യം ഉയരണം. അതിന് ഇടതുപക്ഷം മുന്‍കൈ എടുക്കേണ്ടതുണ്ട്. അഭിപ്രായ ഭിന്നത ഉണ്ടായാല്‍ പാര്‍ട്ടി പിളരുന്ന രീതി ഉണ്ടാകരുത്. ഒരിക്കല്‍ ഇടതുപക്ഷത്തിന്‍റെ പിളര്‍പ്പിന് ഉത്തരവാദികളായവര്‍ പുതിയ സാഹചര്യത്തെ കണ്ണ് തുറന്ന് കാണണം.

മോദി ഭരണം വിലയിരുത്തുന്പോള്‍ ആരാണ് മുഖ്യശത്രുവെന്ന് ധാരണയുണ്ടാകണം. അങ്ങനെ ധാരണയിലെത്തിയില്ലെങ്കില്‍ ഫലം പരാജയമായിരിക്കും.


ഇടതുമുന്നണി വിട്ടവര്‍ തിരിച്ച് വരണമെന്നാണ് മുന്നണിയുടെ നിലപാട്. അതിന്‍റെ ഭാഗമായാണ് ജനതാദള്‍ എസ് മുന്നണിയിലേക്ക് വരുന്നത്. എന്നാല്‍ ഇത് കണ്ട് അന്ത്യകൂദാശ കാത്ത് കഴിയുന്ന ചില പാര്‍ട്ടികള്‍ക്ക് വെന്‍റിലേറ്ററാകേണ്ട ഒരു കാര്യവും ഇടതുമുന്നണിക്കില്ലെന്നും മാണിയെ ലക്ഷ്യം വച്ച് കാനം പറഞ്ഞു.