Wednesday 24 January 2018

ഭക്തര്‍ക്ക് സായൂജ്യമായി മകരജ്യോതി

By praveen prasannan.14 Jan, 2018

imran-azhar

 


ശബരിമല: ശബരിമലയില്‍ ഭക്ത സഹസ്രങ്ങളെ നിര്‍വൃതിയില്‍ ആറാടിച്ച് പൊന്നന്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. തിരുവാഭരണങ്ങള്‍ അണിയിച്ച് ഭഗവാന് ദീപാരാധന നടത്തിയ ശേഷം എല്ലാ കണ്ണുകളും പൊന്നന്പലമേട്ടിലായിരുന്നു.

സന്ധ്യാസമയം 6.45 ഓടെ മകരജോതി തെളിച്ചു. മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു.

ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിടുകയും നക്ഷത്രം തെളിയുകയും ചെയ്തു. ശബരിമലയിലെ ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നന്പൂതിരിയും നേതൃത്വം നല്‍കി.


മകരജ്യോതി കണ്ടതോടെ ഭക്തര്‍ മലയിറക്കം തുടങ്ങി.ഭക്തര്‍ക്ക്  കൂട്ടത്തോടെ മലയിറങ്ങുന്പോള്‍ വേണ്ട മുന്‍കരുതലും സുരക്ഷയുമായി പൊലീസും രംഗത്തുണ്ട്.