Wednesday 24 April 2019


മക്കൾ നീതി മയ്യത്തിന് കനത്ത തിരിച്ചടി: പ്രമുഖ നേതാവ് പാർട്ടി വിട്ടു

By Sooraj Surendran .18 Mar, 2019

imran-azhar

 

 

ചെന്നൈ: ഉലകനായകൻ കമലഹാസൻ രൂപം നൽകിയ മക്കൾ നീതി മയ്യം പാർട്ടിക്ക് കനത്ത തിരിച്ചടി. ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പ്രമുഖ നേതാവ് പാർട്ടി വിട്ടു. നേതൃത്വത്തിന്‍റെ തീരുമാനങ്ങൾ അംഗീകരിക്കാനാകില്ല എന്ന കാരണത്താൽ സി കെ കുമാരവേലാണ് പാർട്ടി വിട്ടത്. ബുധനാഴ്ചയാണ് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനിരുന്നത്. ഈ സാഹചര്യത്തിൽ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതാണ് കുമാരവേൽ പാർട്ടി വിടാൻ കാരണമെന്നും സൂചനയുണ്ട്.