By Sooraj Surendran .01 Apr, 2020
ചിറ്റൂർ: മില്‍മയുടെ മലബാര്‍ മേഖല ഇന്ന് പാൽ ശേഖരിക്കാത്തതിനെ തുടർന്ന് ക്ഷീര കർഷകർ പാൽ ഒഴുക്കി കളഞ്ഞ് കർഷകർ പ്രതിഷേധിച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടാണ് തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള പാൽ സംഭരണം താത്കാലികമായി നിർത്തിവെച്ചത്. തുടർന്നായിരുന്നു പ്രതിഷേധം. മലബാർ മേഖലയിൽ ഓരോ ദിവസവും മിൽമ 6 ലക്ഷം ലിറ്റർ പാലാണ് സംഭരിക്കുന്നത്. മിച്ചം വരുന്ന പാലിന്റെ ചെറിയൊരളവ് മിൽമ തിരുവനന്തപുരം യൂണിയൻ വാങ്ങിയിരുന്നെങ്കിലും തിരുവനന്തപുരത്തും കനത്ത പ്രതിസന്ധി നിലനിൽക്കുകയാണ്. എന്നാൽ ലോക്ഡൗൺ വന്നതോടെ വിപണനം 3 ലക്ഷം ലിറ്ററായി കുറഞ്ഞിരുന്നു. തമിഴ്നാട് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ കേരളത്തിൽനിന്നുള്ള പാൽ എടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി ഇന്ന് വൈകുന്നേരത്തോടെ പരിഹരിക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു.