Saturday 06 June 2020




പ്രവാസി മലയാളി വെട്ടേറ്റ് മരിച്ചു; പാക്കിസ്ഥാൻ സ്വദേശി അറസ്റ്റിൽ

By Sooraj Surendran .29 Mar, 2020

imran-azhar

 

 

മസ്‌ക്കറ്റ്: പ്രവാസി മലയാളിയെ പാക്കിസ്ഥാൻ സ്വദേശി വെട്ടി കൊലപ്പെടുത്തി. ഒമാനിലെ ബുറൈമിയിലാണ് സംഭവം. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ സ്വദേശിയെ ഒമാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് മാരകമായി വെട്ടേറ്റ രാജേഷ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.