Friday 24 September 2021




ഇന്ത്യന്‍ യാത്രികര്‍ക്ക് മാലദ്വീപും അതിര്‍ത്തി തുറന്ന് നൽകും; നിബന്ധനകൾ ഇങ്ങനെ

By Sooraj Surendran.12 Jul, 2021

imran-azhar

 

 

ന്യൂ ഡൽഹി: കോവിഡ് ലോക്ക്ഡൗണിന് പിന്നാലെ ഇന്ത്യന്‍ യാത്രികര്‍ക്ക് അതിർത്തി തുറന്നു നൽകാനൊരുങ്ങി മാലിദ്വീപ്. ഇന്ത്യയിൽ നിന്നുളള യാത്രക്കാർക്ക് ജർമ്മനിയും യാത്ര നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു.

 

മാലദ്വീപില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീൻ ഉണ്ടാകില്ല. പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് മാലദ്വീപ് ഇമിഗ്രേഷന്‍ പോര്‍ട്ടലില്‍ ആരോഗ്യ സ്ഥിതി സംബന്ധിച്ച ഫോം പൂരിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്.

 

ഹോട്ടല്‍ ബുക്കിങ് സംബന്ധിച്ച വിവരങ്ങളും മടങ്ങി പോക്കിനുള്ള ടിക്കറ്റും കൈയില്‍ കരുതണം.

 

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കോവിഡ് ആര്‍ടി-പിസിആര്‍ നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കണം.

 

തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ. ജൂലായ് 15 മുതലാകും പ്രവേശനം അനുവദിക്കുക.

 

വ്യാഴാഴ്ച മുംബൈ, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് മാലദ്വീപ് തലസ്ഥാനമായ മാലിയിലേക്ക് ഗോ എയർ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.