Tuesday 07 April 2020




മികച്ച സർവീസും കുറഞ്ഞ നിരക്കും; നാല് വർഷം നീണ്ട തിരുവനന്തപുരം- ക്വാലലംപുർ സർവീസ് നിർത്തുന്നു

By Sooraj Surendran .20 Jan, 2020

imran-azhar

 

 

തെക്ക്കിഴക്കന്‍ രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കനത്ത തിരിച്ചടി നൽകി മലിൻഡോ എയർലൈൻസിന്റെ തിരുവനന്തപുരം-ക്വാലലംപുർ സർവീസ് നിർത്തുന്നു. നാല് വർഷങ്ങൾ മുൻപ് ആരംഭിച്ച സർവീസാണ് മലിൻഡോ എയർലൈൻസ് അവസാനിപ്പിക്കുന്നത്. മികച്ച സർവീസും കുറഞ്ഞ നിരക്കുമായിരുന്നു മലിൻഡോ എയർലൈൻസിന്റെ ഏറ്റവും മികച്ച സവിശേഷത. തിരക്കുള്ള സമയത്തുപോലും 60 ശതമാനത്തിലധികം യാത്രക്കാർ എത്തുന്നില്ലെന്നും, അതിനാൽ കുറഞ്ഞ നിരക്കിൽ സർവീസ് നടത്താൻ സാധിക്കില്ലെന്നുമാണ് മലിൻഡോ എയർലൈൻസ് അധികൃതർ നൽകിയ വിശദീകരണം. ജൂൺ 7 മുതലാണ് സർവീസ് നിർത്തലാക്കുന്നത്. എയര്‍ഏഷ്യ തിരുവനന്തപുരത്ത് നിന്നുള്ള സർവീസുകൾ അവസാനിപ്പിച്ചതിന് പിന്നാലെയാണ് മലിൻഡോ എയർലൈൻസും സർവീസ് അവസാനിപ്പിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് മലേഷ്യയിലേയ്ക്കുള്ള യാത്രക്കാർ പ്രധാനമായും ആശ്രയിച്ചിരുന്നത് ലിൻഡോ എയർലൈൻസിന്റെ തിരുവനന്തപുരം-ക്വാലലംപുർ സർവീസ് ആയിരുന്നു.