Monday 27 January 2020




അമിത ലഹരി ഉപയോഗം: പുതുമുഖനടിയെ നഗ്നയായ നിലയില്‍ ഫ്‌ളാറ്റില്‍ കണ്ടെത്തി

By online desk .01 Dec, 2019

imran-azhar

 

 

കൊച്ചി: ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്‌ളാറ്റില്‍ അമിതമായി ലഹരിമരുന്ന് ഉപയോഗിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് എത്തുമ്പോള്‍ ഇവര്‍ നഗ്നയായ നിലയിലായിരുന്നു. എക്സ്റ്റസി എന്ന ലഹരി ഗുളികയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഗുളികകള്‍ അവര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നു പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.കഴിഞ്ഞ മേയില്‍ കോടികളുടെ ഹാഷിഷ് ഓയിലുമായി എറണാകുളം സ്വദേശികളായ മൂന്നുപേരെ തിരുവനന്തപുരത്ത് വച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. മലയാള സിനിമയിലെ ചില നട•ാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച് നല്‍കാറുണ്ടെന്നാണ് അവര്‍ മൊഴി നല്‍കിയിരുന്നു. കൂടാത ഒരു മുന്‍നിര നടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററില്‍ ചികിത്സ തേടിയതായും വിവരമുണ്ട്.


ബ്രൗണ്‍ ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ സിനിമാ ലൊക്കേഷനുകളിലേക്ക് കൈമാറിയിരുന്നത് എറണാകുളത്തെ പ്രശസ്ത റെസ്റ്റോറന്റാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.കഴിഞ്ഞ ഡിസംബറില്‍ നടി അശ്വതി ബാബുവിനെ ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി കൊച്ചിയിലെ ഫ്ലാറ്റില്‍നിന്ന് അറസ്റ്റുചെയ്തിരുന്നു. വീട്ടില്‍ ലഹരിപ്പാര്‍ട്ടികള്‍ ഒരുക്കിയിരുന്നെന്ന് അവര്‍ സമ്മതിച്ചു. സിനിമസീരിയല്‍ രംഗത്തെ പ്രമുഖരുടെ നമ്പറുകള്‍ ഫോണില്‍നിന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ അന്വേഷണം എങ്ങുമെത്തയില്ല. ഉന്നത ഇടപെടലുകളാണ് പലപ്പോഴും ഇത്തരം കേസുകളുടെ അന്വേഷണം വഴി മുട്ടന്‍ തന്നെ കാരണം.