Thursday 02 April 2020




എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറവെന്ന് വിദ്യാഭ്യാസ വകുപ്പ്

By Sooraj Surendran .10 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്ന് വിദ്യാഭ്യാസ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ 100 വിദ്യാര്‍ഥികളെയാണു വ്യാജമായി ഉള്‍പ്പെടുത്തിയതെന്നും വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. 14 ജില്ലകളിലും പരിശോധന പൂര്‍ത്തിയായാലേ ക്രമക്കേടിന്റെ വ്യാപ്തി കൃത്യമായി മനസിലാക്കാൻ സാധിക്കുവെന്നും അധികൃതർ അറിയിച്ചു. അധ്യാപക തസ്തിക നഷ്ടപ്പെടാതിരിക്കാന്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നത് പതിവാണെന്നും അധികൃതർ പറയുന്നു. തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ 100 വിദ്യാര്‍ഥികളെയാണു വ്യാജമായി ഉള്‍പ്പെടുത്തിയത്. എന്നാൽ മറ്റൊരു പ്രധാന വസ്തുത എന്തെന്നാൽ ചില സ്‌കൂളുകളില്‍ വിളിച്ചു ചോദിച്ചപ്പോള്‍ കുട്ടികള്‍ ടിസി വാങ്ങിപ്പോയെന്ന മറുപടിയാണ് ലഭിക്കുന്നത്. ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ കണ ക്കുകൂടി എടുത്താലേ ആകെ എത്ര വ്യാജ വിദ്യാര്‍ഥികളുണ്ടെന്ന് മാനസിലാക്കാൻ സാധിക്കുവെന്നും അധികൃതർ അറിയിച്ചു.