By Web Desk.22 Nov, 2020
സിഡ്നി: ഓസ്ട്രേലിയയിൽ സ്രാവിന്റെ കടിയേറ്റ് വിനോദസഞ്ചാരി മരിച്ചു. ബ്രൂം പട്ടണത്തില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കേബിള്‍ ബീച്ചിലാണ് അപകടം നടന്നത്. ഞായറാഴ്ചയായിരുന്നു സംഭവം.
സ്രാവിന്റെ അക്രമണത്തിനിരയായ വ്യക്തിയെ വെള്ളത്തിൽ നിന്നും പുറത്തെത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓസ്ട്രേലിയന്‍ ഗവണ്മെന്റ് ഏജന്‍സിയായ തരോങ്ക കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് ഓസ്ട്രേലിയയില്‍ സ്രാവിന്റെ ആക്രമണത്താലുണ്ടായ എട്ടാമത്തെ മരണമാണിത്.
സാധാരണ കേബിള്‍ ബീച്ചില്‍ അപകടകാരികളായ ആമകളുടെ ആക്രമണം ഉണ്ടാകാറുണ്ട്. എന്നാൽ സ്രാവുകളുടെ ആക്രമണം താരതമ്യേന കുറവാണെന്നും അധികൃതർ പറയുന്നു.