Monday 16 December 2019




ചാര്‍ജിലിട്ട ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

By Sooraj Surendran.13 Nov, 2019

imran-azhar

 

 

നയഗഡ്‌: ചാർജിലിട്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. രാത്രിയിൽ കിടക്കുന്നതിന് മുൻപായാണ് യുവാവ് ഫോൺ ചാർജിലിട്ടത്, കിടന്നുറങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. നയഗഡ് ജില്ലയിലെ രണ്‍പുര്‍ ഗ്രാമത്തിലെ കുന പ്രധാന്‍ (22) ആണ് അപകടത്തിൽ മരിച്ചത്. ഫോൺ പൊട്ടിത്തെറിച്ച് കുന പ്രധാന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. അതേസമയം ഏത് ബ്രാൻഡിന്റെ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സമാന രീതിയിൽ നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഖസക്കിസ്ഥാനില്‍ പതിനാലുകാരി ചാര്‍ജ് ചെയ്യാനിട്ട ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം.

 

ഫോൺ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

* ഫോൺ അമിതമായി ചൂടാകുമ്പോൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക.

* തലയണയുടെ അടിയില്‍ വച്ചുകൊണ്ടു ഫോൺ ചാർജ് ചെയ്യാതിരിക്കുക.

* രാത്രി മുഴവൻ സമയവും ഫോൺ ചാർജ് ചെയ്യാതിരിക്കുക.

* ചാർജിനിട്ടുകൊണ്ട് ഫോണിൽ സംസാരിക്കാതിരിക്കുക.