Thursday 27 January 2022




കുടുംബത്തിന് ഇഷ്ടമില്ലാത്ത ആളെ വിവാഹം ചെയ്തു; പിതാവ് മകളെ പീഡിപ്പിച്ച് കൊന്നു, ഭർത്താവ് ജീവനൊടുക്കി

By സൂരജ് സുരേന്ദ്രന്‍.21 Nov, 2021

imran-azhar

 

 

ഭോപ്പാൽ: മധ്യപ്രദേശിലെ സീഹോർ ജില്ലയിലാണ് സംഭവം. മകൾ കുടുംബത്തിന് ഇഷ്ടമില്ലാത്ത ആളെ വിവാഹം ചെയ്തതിന് പിന്നാലെ ഉടലെടുത്ത വൈരാഗ്യത്തെ തുടർന്നാണ് പിതാവ് മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

 

കൊലപാതക വിവരം അറിഞ്ഞതോടെ യുവതിയുടെ ഭർത്താവായ ഇരുപത്തിയൊന്നുകാരൻ ജീവനൊടുക്കി. വെള്ളിയാഴ്ചയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കൊല്ലപ്പെട്ട യുവതിയുടെ പിതാവ് കുറ്റം സമ്മതിച്ചു.

 

യുവാവിന്റെ മരണത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം ഇങ്ങനെ: 2020 ലാണ് യുവാവും യുവതിയും വിവാഹിതരാകുന്നത്.

 

ഇവരുടെ ആറുമാസം പ്രായമായ കുഞ്ഞ് നവംബർ നാലിന് അസുഖബാധയെ തുടർന്ന് മരിച്ചു. സംഭവത്തിന് ശേഷം യുവതി സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

 

കുട്ടിയെ സംസ്കരിക്കുന്നതിന് സഹോദരി പിതാവിനെയും സഹോദരനെയും വിളിച്ചുവരുത്തി.

 

തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ സമാസ്ഗാവ് വനത്തിൽവച്ച് പിതാവ് മകളെ പീഡിപ്പിച്ച് കൊല്ലുകയായിരുന്നു.

 

വനത്തിനു പുറത്തു കാത്തുനിന്ന മകനോട്, മകളെ കൊലപ്പെടുത്തിയ കാര്യം പറഞ്ഞു.