Friday 05 June 2020




രാജ്യം കൊറോണക്കെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടം... ലോക്ക് ഡൗണിൽ ജനങ്ങൾ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു - നരേന്ദ്രമോദി

By online desk .29 Mar, 2020

imran-azhar

 

ഡല്‍ഹി: രാജ്യം കൊറോണയ്‌ക്കെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനാൽ തന്നെ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതമായി. രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പറഞ്ഞു.

 

കൂടാതെ കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണിനെ തുടർന്നു ജനങ്ങൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് വ്യാപനത്തെ തുടക്കയത്തിൽ തന്നെ നേരിടേണ്ടതുണ്ട് ഇന്ത്യ ഒറ്റകെട്ടായി അതിൽ പങ്കുകൊള്ളുന്നു അദ്ദേഹം പറഞ്ഞു.

 


എന്നാൽ ഇത്തരമൊരു സാഹചര്യത്തെ നേരിടാൻ ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ല . നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണംഅദ്ദേഹം കൂട്ടിച്ചേർത്തു.


21 ദിവസത്തെ ലോക്ക് ഡൗണ്‍ മൂലമുള്ള ബുദ്ധിമുട്ടില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് എന്നോട് ദേഷ്യമുണ്ടാകമെന്ന് എനിക്കറിയാം.കൊറോണ വൈറസ് ആളുകളെ മരണത്തിലേക്കാണു നയിക്കുന്നത്. അതുകൊണ്ടു മുഴുവൻ ആളുകളും ഒത്തൊരുമയോടെ അതിനെ നേരിടണം. ഇനിയുള്ള ദിവസങ്ങളിലും ആരും ലക്ഷ്മണ രേഖ കടക്കരുത്.

 

കൊറോണയെ തോൽപിക്കാൻ മുൻനിരയിൽ നിൽകുന്ന പോരാളികളിൽ നിന്നും നാം പ്രചോദനം ഉൾക്കൊള്ളണം. പ്രത്യേകിച്ച് നഴ്‌സുമാർ,ഡോക്ടർമാർ. പാരമെഡിക്കല്‍ ജീവനക്കാർ അടക്കമുള്ളവർ അവർ സ്വന്തം വീട്ടില്‍നിന്നു പുറത്തിറങ്ങിയാണ് വൈറസിനെതിരായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു