Sunday 16 December 2018


അമ്മയെ സംരക്ഷിക്കാത്ത ഭാര്യമാരെ യുവാവ് തീകൊളുത്തി കൊന്നു

By sruthy sajeev .21 Dec, 2017

imran-azhar



ജയ്പുര്‍: അമ്മയെ സംരക്ഷിക്കുന്നിലെ്‌ളന്നാരോപിച്ച് യുവാവ് തന്റെ രണ്ട് ഭാര്യമാരെയും കാറില്‍ പൂട്ടിയിട്ട് തീകൊളുത്തി. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജലോര്‍ ജില്‌ളയിലായിരുന്നു സംഭവം. ദീപാ റാം എന്നയാള്‍ തന്റെ ഭാര്യമാരായ ദാരിയ ദേവി (25), മാലി ദേവി (27) എന്നിവരെ ആഭരണം വാങ്ങാനെന്ന വ്യാജേനെയാണ് കാറില്‍
കൊണ്ടുവന്നത്. കാറില്‍ വരുന്ന വഴിയില്‍ ദീപാ റാമും ഭാര്യമാരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് പെട്ടെന്ന് വണ്ടി നിര്‍ത്തുകയും രണ്ടുപേരെയും കാറില്‍ പൂട്ടിയിട്ട് തീ
വയ്ക്കുകയുമായിരുന്നു. സ്ഥലത്ത് ആളുകള്‍ എത്തുമ്പോഴേക്കും യുവതികള്‍ രണ്ടുപേരും കത്തിക്കരിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ദീപ റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ദീപറാം കുറ്റം സമ്മതിച്ചു. ഭാര്യമാരോടൊത്തുള്ള ജീവിതം സന്തോഷകരമായിരുന്നിലെ്‌ളന്നും അവര്‍ തന്റെ അമ്മയെ നന്നായി പരിപാലിക്കുന്ന
ിലെ്‌ളന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.