By സൂരജ് സുരേന്ദ്രന്.04 Mar, 2021
2003ലാണ് മുൻമന്ത്രിയുടെ മകളെ ടോക്ചോം നന്ദോ സിങ് എന്ന കെസിപി നന്ദോ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യത്തിനായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭീകരന്റെ വധശിക്ഷ യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ടിന്റെ ഒരു വിഭാഗം നടപ്പിലാക്കി.
മൂന്നാം ക്ലാസുകാരിയെയാണ് ഭീകരൻ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
മണിപ്പൂർ ജയിലിൽനിന്ന് രക്ഷപെട്ട ഇയാളുടെ വധശിക്ഷ എവിടെവച്ചാണ് നടപ്പാക്കിയതെന്ന് യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് വ്യക്തമാക്കിയിട്ടില്ല.
തീവ്രവാദസംഘടന വധശിക്ഷ നടപ്പാക്കുന്നതിന്റെയും മൃതദേഹത്തിന്റെയും ചിത്രം പുറത്തുവിട്ടിട്ടുണ്ട്.