Monday 25 October 2021




തെരഞ്ഞെടുപ്പ് കോഴക്കേസ്; ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന

By Preethi Pippi.24 Sep, 2021

imran-azhar

 

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും കെ സുരേന്ദ്രനെ മാറ്റുമെന്ന് സൂചന. സുരേന്ദ്രന് പകരം ഗ്രൂപ്പിനതീതനായ മറ്റൊരാളെ കണ്ടെത്താനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ ശ്രമം. അതിനിടെ കാലാവധി തികയ്ക്കാൻ അനുവദിക്കണമെന്ന് കെസുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തോട് കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

 

സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻറെ ശബ്ദം പരിശോധിക്കാൻ കോടതി ഉത്തരവ്. ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോടിൻറെ ശബ്ദം പരിശോധിക്കാനും സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

 

ഇരുവരും ഒക്ടോബർ 11ന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിളുകൾ നൽകണം. എന്‍.ഡി.എ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് കോടതി ഉത്തരവ്. കെ സുരേന്ദ്രൻ കേസിലെ ഒന്നാം പ്രതിയും പ്രസീത സാക്ഷിയുമാണ്.