Tuesday 20 November 2018


ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് മൻമോഹൻ സിംഗ്

By Sooraj Surendran.01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് മൻമോഹൻ സിംഗ് രംഗത്ത്. കോൺഗ്രസ് നേതാവ് കപിൽ സിബലിന്‍റെ പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിനിടെയായിരുന്നു മൻമോഹൻ സിങിന്റെ പ്രതികരണം.

 

രാജ്യത്ത് യുവാക്കൾ തൊഴിൽ ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും തൊഴിലവസരങ്ങളുടെ വളർച്ച കുത്തനെ താഴുകയാണെന്നും മൻമോഹൻ സിംഗ് കൂട്ടിച്ചേർത്തു. കൂടാതെ മോദി സർക്കാർ സമ്പൂർണ പരാജയമാണെന്നും മൻമോഹൻ സിംഗ് കുറ്റപ്പെടുത്തി.

 

രാജ്യത്ത് സുസ്ഥിരമായ വികസനം നടപ്പാകുന്നില്ലെന്നും സ്ത്രീകളും ദളിതുകളും ന്യൂനപക്ഷങ്ങളും രാജ്യത്ത് അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നതെന്നും മൻമോഹൻ സിംഗ് പറഞ്ഞു.