Monday 27 January 2020




മരട് മിഷൻ സമ്പൂർണ വിജയം: ഗോൾഡൻ കായലോരവും നിലംപതിച്ചു

By Sooraj Surendran .12 Jan, 2020

imran-azhar

 

 

കൊച്ചി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്ന മരട് മിഷൻ വിജയകരമായി ജെറ്റ് ഡെമോളിഷന്‍ കമ്പനി പൂർത്തീകരിച്ചു. ദൗത്യത്തിലെ അവസാന ഫ്ലാറ്റ് സമുച്ചയമായ ഗോൾഡൻ കായലോരവും വിജയകരമായി നിലംപതിച്ചു. അരമണിക്കൂർ വൈകിയാണ് പൊളിക്കൽ പ്രക്രിയ നടന്നത്. പ്രദേശത്തെ പൊടിപടലം ശമിച്ചു. ഫ്ളാറ്റിന് തൊട്ടടുത്തായി സ്ഥിതി ചെയ്തിരുന്ന അങ്കണവാടി കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നെങ്കിലും, അങ്കണവാടി കെട്ടിടത്തിന് യാതൊരു കേടുപാടും സംഭവിക്കാതെയാണ് ദൗത്യം വിജയകരമായി പൂർത്തീകരിച്ചത്.

 

 

#WATCH Maradu flats demolition: Golden Kayalorum apartment demolished through a controlled implosion. All 4 illegal apartment towers have now been demolished. #Kerala pic.twitter.com/TBvHBjuIZR

— ANI (@ANI) January 12, 2020 " target="_blank">

 

14.8 കിലോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് കായലോരത്തെ തകർത്തത്. 40 അപ്പാര്‍ട്ടുമെന്റുകളാണ് ഗോൾഡൻ കായലോരം ഫ്ലാറ്റിനുള്ളത്. ഫ്ലാറ്റുകളിൽ ഏറ്റവും ചെറുതും ഏറ്റവും പഴയതും ഗോള്‍ഡന്‍ കായലോരം ആയിരുന്നു. രണ്ട് ദിവസമായി നടന്ന മരട് മിഷനിലെ ആദ്യ ദിനത്തിൽ ഹോളി ഫെയ്ത് എച്ച്2ഒ, ആൽഫാ സെറീൻ എന്നീ ഫ്ളാറ്റുകളാണ് പൊളിച്ചതെങ്കിൽ രണ്ടാം ദിനത്തിൽ ജെയ്ന്‍ കോറല്‍ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളും വിജയകരമായി പൊളിച്ചു. മരടിൽ വൈകിട്ട് 4 മണി വരെ നിരോധനാജ്ഞ തുടരും.