Tuesday 24 November 2020




മരട്: അ​സ​ഹീ​നി​യ​മാ​യ പൊ​ടിയിൽ പൊറുതിമുട്ടി നാട്ടുകാർ, പൊ​ടി​ശ​ല്യം ശമിപ്പിക്കാൻ വെള്ളം തളിക്കും

By Sooraj Surendran .14 Jan, 2020

imran-azhar

 

 

കൊച്ചി: അനധികൃതമായി നിർമ്മിച്ച നാല് ഫ്ലാറ്റുകൾ പൊളിച്ച മരടിൽ അസഹനീയമായ പൊടിശല്യം രൂക്ഷമാകുന്നു. നിലവിൽ പൊടിശല്യം മൂലം നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. സംഭവത്തിൽ അധികൃതർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ കൊച്ചി നഗരസഭാധ്യക്ഷയെ നാട്ടുകാർ തടഞ്ഞു. ഈ സാഹചര്യത്തിലാണ് പൊടി ശല്യം ശമിപ്പിക്കാൻ വെള്ളം തളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വെള്ളം തളിച്ച് പൊടി പൂർണമായും ശമിപ്പിച്ച ശേഷം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനാണ് നിലവിലെ തീരുമാനം. 70 ദിവസം കൊണ്ട് ഈ ജോലി പൂർത്തിയാക്കണമെന്നാണ് നിർദേശം. രൂക്ഷമായി പൊടിപടലം രൂപപ്പെടുന്ന സാഹചര്യത്തിൽ നാട്ടുകാരിൽ ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട്. ഇതേ തുടർന്ന് നെട്ടൂരിൽ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. 

 

മരടിൽ രണ്ട് ഘട്ടങ്ങളിലായി നാല് ഫ്ളാറ്റുകളാണ് സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം പൊളിച്ചത്. ശനിയാഴ്ച ഹോളി ഫെയ്ത് എച്ച്2ഒ ഫ്ലാറ്റും, ആൽഫാ സെറീൻ ഫ്ലാറ്റും പൊളിച്ചു. രണ്ടാം ദിവസമായ ഞായറാഴ്ച ജെയ്ൻ കോറൽ കോവും, ഗോൾഡൻ കായലോരവും പൊളിച്ചു. സൗത്ത് ആഫ്രിക്കയിലുള്ള ജെറ്റ് ഡിമോളിഷൻ കമ്പനിയാണ് ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനകളിലൂടെ പൊളിച്ചത്.