Friday 22 November 2019




മരടിൽ ഫ്ലാറ്റുടമകളുടെ പ്രതിഷേധം; ചീഫ് സെക്രട്ടറിയെ തടഞ്ഞു

By Sooraj Surendran.09 Sep, 2019

imran-azhar

 

 

കൊച്ചി: മരടിൽ ഫ്ലാറ്റ് ഉടമകളുടെ വൻ പ്രതിഷേധം. ഫ്ലാറ്റുകൾ സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ ഫ്ലാറ്റുടമകൾ തടഞ്ഞു. കഴിഞ്ഞ ദിവസം മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതേ തുടർന്നാണ് ചീഫ് സെക്രട്ടറി ടോം ജോസ് ഫ്ലാറ്റുകൾ സന്ദർശിക്കാനായെത്തിയത്. ഗോൾഡൻ കായലോരം ഫ്ലാറ്റ് സമുച്ചയം സന്ദർശിച്ച് മടങ്ങവെയാണ് ഫ്ലാറ്റുടമകൾ ചീഫ് സെക്രട്ടറിയെ തടഞ്ഞത്. ഫ്ലാറ്റുകൾ പൊളിക്കരുതെന്നും, തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്നും ഫ്ലാറ്റുടമകൾ ചീഫ് സെക്രട്ടറിയോട് പറഞ്ഞു. എന്നാൽ ഫ്ലാറ്റുകൾ പൊളിച്ചുനീക്കുക എന്നത് സുപ്രീംകോടതിയുടെ തീരുമാനമാണെന്നും, ഈ മാസം 21ന് മുൻപ് തന്നെ ഫ്ലാറ്റുകൾ പൊളിച്ച് മാറ്റുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. തുടർന്ന് പ്രതിഷേധിച്ച ഉടമകളെ പോലീസ് കഷ്ടപ്പെട്ടാണ് നിയന്ത്രിച്ചത്.